വിതരണക്കാരുടെ പണിമുടക്ക്; റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

വിതരണക്കാരുടെ പണിമുടക്ക് കാരണം സാധനങ്ങളുടെ വരവ് നിലച്ചതോടെ കോഴിക്കോട്ടെ റേഷന്‍ കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പലയിടത്തും ഉണ്ടായിരുന്ന സ്റ്റോക്ക് കഴിഞ്ഞതോടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കൈമലര്‍ത്തേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍.

അരിയും ഗോതമ്പുമൊക്കെ വാങ്ങാന്‍ വരുന്നവരുടെ മുന്നില്‍ നിസഹായരാവുകയാണ് റേഷന്‍ വ്യാപാരികളും. എഫ്.സി.ഐ (FCI) ഗോ‍ഡൗണില്‍ നിന്ന് എന്‍.എഫ്.എസ്.എ (NFSA) ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും സാധനങ്ങളിലെത്തിച്ചിരുന്ന കരാറുകാര്‍ ഒരാഴ്ചയായി പണിമുടക്കിലാണ്. സാധനങ്ങളെത്തിച്ചതിന്റ തുക മൂന്നുമാസമായി ഇവര്‍ക്ക് കിട്ടിയിട്ട്. 

നിലവിലുള്ള സ്റ്റോക്കാണ് പല കടകളിലും ഇപ്പോള്‍ കൊടുക്കുന്നത്. അതു കൂടി തീര്‍ന്നാല്‍  അടച്ചിടുകയേ നിവൃത്തിയുള്ളുവെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയുള്ള രണ്ട് ദിവസം ധാന്യ വിതരണം നിര്‍ത്തി മസ്റ്ററിങ് നടത്താന്‍ നിര്‍ദേശം വന്നതാണ്  വ്യാപാരികള്‍ക്ക് അല്‍പം ആശ്വാസം. 

Enter AMP Embedded Script