ലീഡര്‍ സ്മൃതി മണ്ഡപം അന്യമാകുമോ? ഞെട്ടലിലും ആശങ്കയിലും കോണ്‍ഗ്രസ്

പത്മജ ബി ജെ പിയിലേക്ക് അടുക്കുന്നതോടെ കോൺഗ്രസിന്റെ ആശ്വാസ കേന്ദ്രമായിരുന്ന ലീഡർ സ്മൃതി മണ്ഡപം അന്യമാകുമെന്ന ആശങ്കയുണ്ട് പ്രവർത്തകർക്ക്. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക വേറെയും. പത്മജയുടെ നീക്കം ഒരുതരത്തിലും ബാധിക്കാതെ പ്രതിരോധിക്കാനുള്ള കഠിന ശ്രമത്തിലാണ് നേതൃത്വം.

പത്മജാ വേണുഗോപാലിന്റെ പാർട്ടി മാറ്റം കോൺഗ്രസിനുണ്ടാക്കിയ ഞെട്ടലും ആശങ്കയും ചെറുതല്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഡറുടെ മകളുടെ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ . പ്രതിരോധിക്കാനുള്ള കോൺഗ്രസ് നീക്കം ഇന്നലെ രാത്രിയോടെ തന്നെ തുടങ്ങിയിരുന്നു. ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ രാവിലെ മുരളി മന്ദിരത്തിലെത്തി കരുണാകരൻ സ്മൃതി മണ്ഡപത്തിൽ നേതാക്കളുടെ പുഷ്പാർച്ചന.  

തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കാമട്ടായിരുന്നു പുഷ്പർചന. എല്ലാം കാത്തിരുന്ന് കാണാമെന്ന് ടി എൻ പ്രതാപൻ. ഗുരുവായുരപ്പന്റെയും ലീഡറുടെയും അനുഗ്രഹത്തിനായി എല്ലാം സമർപ്പിക്കുന്നു. എല്ലാ തിരഞ്ഞെടുപ്പുകളും താൻ തുടങ്ങുന്നത് ലീഡരുടെ സ്മൃതി മണ്ഡപത്തിൽ നിന്നാണ് പ്രചരണം തുടങ്ങാറെന്നും പ്രതാപൻ സ്ഥാനാർഥി പ്രഖ്യാപനത്തിനും മുമ്പാണ് പ്രതാപന്റെ പ്രചരണ തുടക്കം. പുഷ്‌പാർച്ചനക്കു ശേഷം ഡി സി സി ഓഫിസിൽ അടിയന്തര യോഗം ചേർന്നു. ബൂത്ത് പ്രസിഡണ്ട് തൊട്ട് ജില്ലാ, സംസ്ഥാന നേതാക്കളും യോഗത്തിനെത്തി. ഒരു പ്രവർത്തകനും ബി ജെ പിയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തിൽ നേതാക്കൾ അറിയിച്ചു. മെമ്പർഷിപ്പ് സ്വീകരിക്കുന്ന സമയം പത്മജയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെ എസ് യു അറിയിച്ചു.

Will leader smriti mandapam become alien to congress

Enter AMP Embedded Script