സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ; ആദിത്യ എല്‍.വണ്‍ അടുത്ത മാസം ആദ്യം വിക്ഷേപിക്കും

ചന്ദ്രയാന്‍–മൂന്നിന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. ഇസ്റോയുടെ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍.വണ്‍ അടുത്ത മാസം ആദ്യം വിക്ഷേപിക്കും. സെപ്റ്റംബര്‍ രണ്ടിനോ നാലിനോ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമാണ് ആദിത്യ.

സൂര്യനില്‍ നിന്നു നിരവധി വികിരണങ്ങള്‍ സദാസമയം പുറത്തുവരുന്നുണ്ട്. ഭൗമോപരിതലത്തിലെ വിവിധ പാളികളിലൂെട കടന്നുപോകുമ്പോള്‍ തരംഗദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാവുന്നതിനാല്‍ ഭൂമിയിലിരുന്നുള്ള പഠനം സാധ്യമല്ല. അതേ സമയം സൂര്യന്റെയോ ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയും ഗുതുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനമില്ലാത്ത ലഗ്രാഞ്ചിയന്‍ പോയിന്റുകളില്‍ ഉപഗ്രഹങ്ങളെത്തിച്ചാല്‍ പഠനം സാധ്യമാകും.

ഭൂനിരപ്പില്‍ നിന്നു 15ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയിന്റായ എല്‍.വണിലേക്കാണ് ആദിത്യ ലക്ഷം വെയ്ക്കുന്നത്.ഈ പോയിന്റില്‍ നിന്ന് തടസങ്ങളില്ലാത മുഴുവന്‍ സമയവും സൂര്യനെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. അടുത്തമാസം രണ്ടിനോ അല്ലെങ്കില്‍ നാലിനോ ശ്രീഹരിക്കോട്ടയില്‍ നിന്നു പി.എസ്.എല്‍.വി. എക്.എല്‍ റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം.

ആകെയുള്ള ഏഴ് ഉപകരണങ്ങളില്‍ നാലണ്ണം സൂര്യനെ നേരിട്ടും മൂന്നണ്ണം ലാഗ്റേഞ്ചിലെ ഹാലോ ഓര്‍ബിറ്റിനെ കുറിച്ചും പഠിക്കും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനര്‍ജി ഓര്‍ബിറ്റ് ട്രാന്‍സഫര്‍ രീതിയില്‍ പലഘട്ടങ്ങളായാണു നിര്‍ദിഷ്ട സ്ഥലത്ത് എത്തിക്കുക. ഇതിനായി ഉപഗ്രഹത്തിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഉപയോഗിക്കും. നാലുമാസം നീണ്ട യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. 5കൊല്ലവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലവധി.

ISRO sets Sept 2 as tentative date for launch of Aditya-L1

Enter AMP Embedded Script