'ആദിത്യ വിക്ഷേപണത്തിന് മുന്‍പാണ് രോഗത്തെക്കുറിച്ച് സൂചന ലഭിച്ചത്'; അര്‍ബുദത്തെ പറ്റി എസ്.സോമനാഥ്

ആദിത്യ എൽ - 1 വിക്ഷേപണ ദിവസം തനിക്ക് അർബുദം സ്ഥിരീകരിച്ചിരുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ചന്ദ്രയാൻ 3 വിക്ഷേപം മുതൽ ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായിരുന്നു. ആദിത്യ വിക്ഷേപണത്തിന് തൊട്ടുമുമ്പാണ് രോഗത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വിക്ഷേപണശേഷം നടത്തിയ പരിശോധനയിൽ വൻകുടലിൽ ക്യാൻസർ ബാധിച്ചതായി സ്ഥിരീകരിച്ചു. സർജറിക്ക് ശേഷം കീമോതെറാപ്പിയിലൂടെ കടന്നു പോവുകയാണെന്നും, വൈകാതെ പൂർണ്ണമായും ക്യാൻസർ മുക്തനാകുമെന്നാണ്  പ്രതീക്ഷയെന്നും  ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു.

isro chairman s somanath share he suffering cancer at the time of adithya launch