ഐ.എസ്.ആര്‍.ഒയ്ക്ക് ആഴക്കടല്‍ഗവേഷകരുടെ ആദരം ഇസ്രോയുടെ പേരിൽ പുതിയ ആഴക്കടൽ ജീവി

ചന്ദ്രയാനിലൂടെ രജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഐ.എസ്.ആര്‍.ഒക്ക് ആഴക്കടല്‍ഗവേഷകരുടെ ആദരം. കേരളത്തിന്റെ ആഴക്കടൽ മേഖലയിൽ മത്സ്യങ്ങളെ ആശ്രിയച്ചു ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ ഗണത്തിൽപ്പെട്ട പുതിയ ജീവിക്ക് ഗവേഷകർ  'ബ്രൂസ്‌തോവ ഇസ്രോ" എന്ന പേരു നല്‍കി.

കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി  വകുപ്പ് മേധാവി പ്രൊഫസര്‍ എ. ബിജു കുമാർ, ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ ഡോ. പി.ടി അനീഷ് ., കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിഫിക് ഓഫീസർ ഡോ. എ.കെ. ഹെൽന  എന്നിവർ ചേർന്നാണ് പുതിയ പരാദജീവിയെ കണ്ടെത്തിയത്. ജീവികളുടെ വർഗ്ഗീകരണ ശാസ്ത്രത്തിലെ പ്രധാന രാജ്യാന്തര  ഗവേഷണ ജേർണലായ  " സിസ്റ്റമാറ്റിക് പാരസൈറ്റോളജി " യില്‍ ഗവേഷണ വിവരം‌ പ്രസിദ്ധീകരിച്ചു.

New deep sea creature named ISRO

Enter AMP Embedded Script