വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ക്കഥ; കാപ്പാട് നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നു

സ്വയംസന്നദ്ധ പുനരധിവാസത്തിന്റെ  ഭാഗമായി  കേരള തമിഴ്‌നാട് അതിർത്തിയിലെ കാപ്പാട് നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഒരുങ്ങുന്നു. വനാതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ പകൽ സമയത്തുപോലും വന്യമൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് തീരുമാനം. പുനരധിവാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു  കുടുംബങ്ങൾക്ക് ലഭിച്ചു.

വയനാട് വന്യജീവിസങ്കേത്തിന്റെ ഭാഗമായ മുത്തങ്ങ റെയിഞ്ചിലെ വനാതിർത്തിയോട്‌ ചേർന്ന ഗ്രാമമാണ് കാപ്പാട്. രാത്രിയും പകലും ഒരു പോലെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശം. 7 കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി  ഗ്രാമത്തിൽ താമസിക്കുന്നത്. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടതോടെ

വന്യമൃഗശല്യമുള്ള ഗ്രാമത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകാൻ തയ്യാറെടുകയാണ്. മാറി താമസിക്കുന്നവർക്കുള്ള  നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 7 ലക്ഷം രൂപ കുടുംബങ്ങൾ കൈപ്പറ്റി.

വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയതോടെയാണ് ജനിച്ചു വളർന്ന മണ്ണ് ഇവർ ഉപേക്ഷിക്കുന്നത്. കാപ്പാടെന്ന ഗ്രാമം വൈകാതെ ഓർമ്മയാകും.

Enter AMP Embedded Script