ആനക്കുട്ടികള്‍ക്കിടയില്‍ അടിപിടി; ഒത്തുതീര്‍പ്പിന് ഓടിയെത്തി മൂന്ന് അമ്മമാര്‍; വൈറല്‍ വിഡിയോ

മനുഷ്യരെപ്പോലെ തന്നെ ചെറിയ കുസൃതിയും പിണക്കവും വഴക്കും സ്നേഹവും ഒത്തൊരുമയും മൃഗങ്ങള്‍ക്കിടയിലുമുണ്ട്. ഇത് തെളിയിക്കുന്ന ഏറെ രസകരവും സ്നേഹം തോന്നുന്നതുമായ വിഡിയോകള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് എക്സില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. 

കുസൃതിക്കുടുക്കയായ ഒരാന മറ്റൊരു കുട്ടിയാനയെ തള്ളി താഴെയിടുന്നു. കുട്ടിയാന കരഞ്ഞതോടെ ഒന്നല്ല, മൂന്ന് അമ്മമാരാണ് ഓടിയെത്തിയത്. ആനക്കുട്ടികള്‍ക്കിടയിലെ ഈ അടിപിടി വിഡിയോ കാഴ്ചകാരിലും കൗതുകം നിറയ്ക്കുന്നതാണ്.

ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. താഴ്വരയില്‍ പക്ഷികളെ പിടിക്കാനായി ഓടുന്നതിനിടെ ചെറുതായൊന്ന് മറിഞ്ഞുവീണപ്പോള്‍ ചിണുങ്ങിക്കൊണ്ട് അമ്മയ്ക്കരികിലേക്ക് ഓടിപോകുന്ന ആനക്കുട്ടിയും വൈറലായിരുന്നു. പരസ്പരം തിരിഞ്ഞുനിന്ന് വാലുകൂട്ടിയടിച്ചും തൊഴിച്ചും തല്ലുണ്ടാക്കുന്ന കുട്ടിയാനകളുടെ വിഡിയോയും ഇത്തരം വൈറല്‍ക്കാഴ്ചകളില്‍ ഒന്നാണ്.

Wild elephant's viral videos on Social Media.