വന്യജീവി ആക്രമണം; നഷ്ടപരിഹാരം നല്‍കുന്നതാര്?; കണക്കുകള്‍ പുറത്ത് വിട്ട് കേരളം

മനുഷ്യ– വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന പ്രചരണം ശരിയല്ലെന്ന്  കണക്കുകള്‍ പുറത്തു വിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളം നഷ്ടപരിഹാരമായി നല്‍കുന്ന തുകയുടെ പത്തു ശതമാനം മാത്രമെ കേന്ദ്രം നല്‍കുന്നുള്ളൂ എന്നാണ് വാദം.  മനുഷ‌്യ–വന്യജീവി സംഘര്‍ഷം തിരഞ്ഞെടുപ്പ്  വിഷയമായതോടെയാണ് സര്‍ക്കാര്‍ കണക്കുകള്‍പുറത്തു വിട്ടത്.   

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുവെന്ന പ്രചരണം തെറ്റാണെന്നാണ് കണക്കുകള്‍ കാണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. ഒരുവര്‍ഷം നഷ്ടപരിഹാരമായി കേരളം കുറഞ്ഞത് 10 കോടി രൂപ നല്‍കുന്നുണ്ട്. ഇതില്‍ കേന്ദ്ര വിഹതമായി ലഭിക്കുന്നത് വെറും പത്തുശതമാനം മാത്രമാണെന്നാണ് വനം വകുപ്പ് പറയുന്നത്.  നഷ്ടപരിഹാരം നല്‍കുന്നതിന്  ആകെ ഒരുകോടി രൂപമാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ചത്.. Integrated development of Wildlife Habitats ,  Project elephant എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക നല്‍കിയത്.  വന്യജീവികളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനുള്ള  Project Tiger, വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണപരിപാടി , നീലഗിരി ഥാറിന്‍റെ സംരക്ഷണ പദ്ധതി എന്നിവക്കെല്ലാമായി കിട്ടിയത് 19.71 കോടി. ഇത് വളരെ കുറഞ്ഞ തുകയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. നഷ്ടപരിഹാരതുക വൈകുന്നുവെന്ന പരാതി വ്യാപകമാണ്. പരുക്കേറ്റവര്‍ക്ക് പലര്‍ക്കും ചികിത്സാ സഹായവും ലഭിക്കാറില്ല. മലയോര മണ്ഡലങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഇത് മാറിയതോടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം. 

Wild animal attack compensation

Enter AMP Embedded Script