ഹോട്ടലുകളിൽ പരിശോധന കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം; കണക്കുകൾ നിരത്തി ആരോ​ഗ്യമന്ത്രി

സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും ഭക്ഷ്യ സുരക്ഷാ എൻഫോഴ്‌സ്മെന്റിന്റെ പരിധിക്ക്  പുറത്തെന്ന് പ്രതിപക്ഷം. ഹോട്ടലുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കാൻ സർക്കാർ തയ്യാറാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള പരിശോധന ഏറ്റവും കൂടുതൽ ഈ വർഷമായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.

കേരളത്തിൽ എത്ര പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നതിൻ്റെ കണക്കുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ ചോദിച്ചു. ഹോട്ടലുകളിൽ 26% ശതമാനത്തിൽ താഴെ മാത്രമാണ് പരിശോധന. തട്ടുകടകളിൽ 10% മാത്രമാണ്.

യുഡിഎഫ് സർക്കാറിന്റെ കാലത്തും എൽഡിഎഫ് സർക്കാരിന്റെ കാലത്തും  ഹോട്ടലുകളിലെ പരിശോധനയുടെ കണക്കുകൾ നിരത്തി മന്ത്രി വീണാ ജോർജ് വിശദീകരണം നൽകി. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചെന്നും മന്ത്രി. അനൂപ് ജേക്കബ്ബാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.

veena george on opposition questions over food safety enforcement

Enter AMP Embedded Script