മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന: വിഡി സതീശന്‍

മേയർ– കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തില്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ്. മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം. കെഎസ്ആര്‍ടിസിക്കും പൊലീസിനും ഗുരുതരവീഴ്ചയെന്നും മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി പാടില്ലെന്നും വി.ഡി.സതീശന്‍.