കോടതി ഇടപെട്ടു; മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ഒടുവില്‍ മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും. ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പൊലീസില്‍ രണ്ട് തവണ ഡ്രൈവര്‍ യദു പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല. അഡ്വ.ബൈജു നോയലിന്‍റെ ഹര്‍ജിയിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടല്‍ .