താലൂക്ക് ആശുപത്രിയിൽ മലിനജലം തളംകെട്ടി കിടക്കുന്നു; കുലുക്കമില്ലാതെ അധികൃതർ

മലിനജലം തളംകെട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരം. രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ലെന്നാണ് പരാതി. പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ നിലവിലെ കെട്ടിടത്തിന്റെ ശുചിമുറി പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി.

ദിനംപ്രതി രണ്ടായരത്തിലധികം രോഗികള്‍ ചികില്‍സയ്ക്ക് വരുന്ന, അവരോടെല്ലാം ശുചിത്വം പാലിക്കാന്‍ ബോധവത്കരണം നടത്തുന്ന ഒരു ആശുപത്രിയുടെ പരിസരമാണിത്. കൂത്താടിയും കൊതുകും സുലഭം. ഡെങ്കിപ്പനിയുള്‍പ്പടെയുള്ള രോഗങ്ങള്‍ സൗജന്യം. ദുര്‍ഗന്ധം ഇവിടെ ബോണസാണ്. പൊട്ടിയ പൈപ്പ് നന്നാക്കാനോ, വെള്ളം കെട്ടിക്കിടക്കുന്ന കുഴി നികത്താനോ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. 

Koyilandy taluk hospital waste water issue

Enter AMP Embedded Script