പാതയോരങ്ങളിലും ജലസ്രോതസുകളിലും ശുചിമുറി മാലിന്യം; അന്വേഷണം ശക്തമാക്കി പൊലീസ്

കൊല്ലത്ത് പാതയോരങ്ങളിലും ജലസ്രോതസുകളിലും ശുചിമുറി മാലിന്യം തള്ളുന്ന സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. അ‍ഞ്ചല്‍, കുളത്തൂപ്പുഴ, കടയ്ക്കല്‍ പ്രദേശങ്ങളിലാണ് മാലിന്യവാഹനങ്ങള്‍ ദുരിതമാകുന്നത്.

അഞ്ചലിനു സമീപം ആർച്ചല്‍ ഏലായോട് ചേ ര്‍ന്നുളള കൈത്തോട്ടിലാണ് കഴിഞ്ഞ രാത്രിയില്‍ ടാങ്കർ ലോറിയിൽ എത്തിച്ച് ശുചിമുറി മാലിന്യം തള്ളിയത്. പ്രദേശം മുഴുവന്‍ ദുര്‍ഗന്ധത്തിലായി നാട്ടുകാര്‍ വലഞ്ഞു. ഇതാദ്യത്തെ സംഭവമല്ല. കുളത്തൂപ്പുഴ, കടയ്ക്കല്‍, ഇളമാട്,ചടയമംഗലം, ഇടമുളക്കൽ പ്രദേശങ്ങളിലൊക്കെ ശുചിമുറി മാലിന്യം തളളുന്ന സംഘം സജീവമാണ്. നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പ്രതികളെ പിടികൂടിയതാണ്. എന്നിട്ടും സാമൂഹ്യദ്രോഹം തുടരുകയാണ്.

          

അഞ്ചല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മാലിന്യവാഹനം കണ്ടെത്താനുളള ശ്രമത്തിലാണ്. നാട്ടുകാരുുടെ നേതൃത്വത്തിലും പരിശോധന തുടരുന്നു. ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ശുചിമുറി മാലിന്യം ലോറിയില്‍ എത്തിക്കുന്നത്. കുളത്തൂപ്പുഴ മടത്തറ പാതയില്‍ ഇതേരീതിയില്‍ മാലിന്യം തളളിയ മൂന്നു പേരെ പൊലീസ് പിടികൂടിയിരുന്നു.

toilet waste on roadsides and water bodies