നായ്ക്കളെ പിടിക്കാൻ ആളില്ല; പ്രതിരോധകുത്തിവെയ്പ്പ് വൈകുന്നു; പ്രതിസന്ധി

പഞ്ചായത്ത് തലങ്ങളില്‍  തെരുവ് നായ്ക്കള്‍ക്കുള്ള  പ്രതിരോധ കുത്തിവയ്പ് വൈകുന്നു. നായ്ക്കളെ പിടിക്കാന്‍ പരിശീലനം ലഭിച്ചവരെ കിട്ടാത്തതാണ് പല പഞ്ചായത്ത് ഭരണസമിതിയും നേരിടുന്ന വെല്ലുവിളി.  

അത്തോളി പഞ്ചായത്തിലെ പഞ്ചായത്തംഗം ഉള്‍പ്പടെ നായ കടിയേറ്റ് ചികില്‍സയിലാണ്. തെരുവ് നായകള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ കുത്തിവയ്പ് എടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും  ഇതിനുള്ള നടപടികള്‍ പോലും ഇവിടെ തുടങ്ങിയിട്ടില്ല. 

സമാന അവസ്ഥയാണ് മിക്ക പഞ്ചായത്തുകളിലും. സര്‍ക്കാരിന്റ ഭാഗത്ത് നിന്ന് പരിശീലനം ലഭിക്കാന്‍ വൈകുമെന്ന് ഉറപ്പായതോടെ നായ്ക്കളെ പിടിക്കാന്‍ പരിചയമുള്ളവരെതേടി പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ചില പഞ്ചായത്തുകള്‍  സെപ്റ്റംബര്‍ 20 ന് തുടങ്ങി ഒക്ടോബര്‍ 20ന്  അവസാനിക്കുന്ന 30 ദിന വാക്സിനേഷന്‍ യഞ്ജമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  കുത്തിവയ്പിന്റ കാര്യത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍  സര്‍ക്കാര്‍ പറഞ്ഞ സമയപരിധി  കഴിയുമ്പോള്‍ നായ്ക്കള്‍ ഇരട്ടിയാകും.