മൂലമ്പള്ളി പോലൊരു അനുഭവം ഇനി കേരളത്തിലുണ്ടാകരുത്; ലജ്ജാവഹം: തോമസ് ഐസക്

മൂലമ്പള്ളിയില്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്കുണ്ടായ ദുരനുഭവം ലജ്ജാവഹമെന്ന് തുറന്നുപറഞ്ഞ് മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക്. മൂലമ്പള്ളി പോലൊരു അനുഭവം ഇനി കേരളത്തിലുണ്ടാകാന്‍ പാടില്ല. പണം അക്കൗണ്ടില്‍ വന്നതിനുശേഷം സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മനോരമ ന്യൂസിന്‍റെ സില്‍വര്‍ലൈനിനെ കുറിച്ചുള്ള പ്രത്യേക പരിപാടിയില്‍ പറഞ്ഞു. 

വല്ലാര്‍പാടത്തേക്ക് റെയില്‍ പാത നിര്‍മിക്കുന്നതിന് മൂലമ്പള്ളിയില്‍ ജനങ്ങളെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടപ്പോള്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു തോമസ് ഐസക്. ഇന്നും നഷ്ടപരിഹാരം കിട്ടാത്ത മൂലമ്പള്ളിക്കാരുടെ ദുരനുഭവം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു തോമസ് ഐസക് വീഴ്ച തുറന്നുസമ്മതിച്ചത്. മൂലമ്പള്ളിയില്‍ നിന്ന് കേരളം വലിയപാഠം പഠിക്കാനുണ്ടെന്നും തോമസ് ഐസക്.

എക്സ്പ്രസ് ഹൈവേ കേരളത്തെ രണ്ടായിവിഭജിക്കുന്ന മതിലാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്. സില്‍വര്‍ലൈനിനായി എല്ലായിടത്തും എട്ടുമീറ്റര്‍ ഉയരത്തില്‍ മണ്‍തിട്ട സ്ഥാപിക്കേണ്ടി വരില്ല. സില്‍വര്‍ലൈനിനായി പെരിയാറിനെ വഴിതിരിച്ചുവിടുമെന്നൊക്കെയുള്ളത് തെറ്റായ പ്രചാരണമാണ്. ടി.എം.തോമസ് ഐസക്, മുന്‍ധനമന്ത്രി(സമയം 3.13.. ദേശീയപാതയിലൊക്കെ വെള്ളം കയറുന്നതുപോലെയേ ഇതില്‍ വെള്ളപ്പൊക്കമുണ്ടാകൂ എന്ന ഭാഗം) സില്‍വര്‍ലൈന്‍ നിര്‍മിക്കാനുള്ള പാറയെടുക്കാന്‍ പശ്ചിമഘട്ടത്തെ ആരും തുരക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.