മസാല ബോണ്ടിൽ ഇ.ഡി സമൻസ് റദ്ദാക്കണമെന്ന് ഐസകും കിഫ്ബിയും; വിധി ഇന്ന്

മസാല ബോണ്ട് അന്വേഷണത്തിൽ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും, കിഫ്ബിയുടെയും ഹർജികളിൽ ഹൈക്കോടതി ഇന്ന വിധി പറയും. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുക. ഇ.ഡിയുടെ സമൻസുകൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ.

മസാല ബോണ്ടിൽ നിന്ന് ലഭിച്ച പണം വഴിമാറ്റി ചിലവാക്കിയോ എന്ന് അന്വേഷിക്കണമെന്ന് വാദത്തിനിടെ ഇ.ഡി  ആവശ്യപ്പെട്ടിരുന്നു. പണം റിയൽ എസ്റ്റേറ്റിലേക്ക് വകമാറ്റി ചിലവഴിച്ചോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇ.ഡി അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു തോമസ് ഐസകിന്റെ വാദം. റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും, കിഫ്‌ബിയുടെ വിശ്വാസത തകർക്കാനാണ് അന്വേഷണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. 

Kerala High Court to pass judgement on pleas against ED