മസാല ബോണ്ട്; തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ ഇന്ന് പരിഗണിക്കും

മസാല ബോണ്ട് ഇടപാടിൽ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും, കിഫ്ബിയുടെയും ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇ.ഡി.ക്ക് കഴിഞ്ഞ തവണ കോടതി നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതിൽ കാരണമുണ്ടെന്ന് ബോധ്യപ്പെടണമെന്നാണ് കോടതി നിലപാടെടുത്തത്. ഇക്കാര്യത്തിൽ ഇഡി വിശദീകരണം നൽകിയേക്കും. ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

The High Court will hear the petitions of Thomas Isaac and Kifbi today