മസാല ബോണ്ട് കേസ്: ഐസക്കിന് ആശ്വാസം; ഇഡിക്ക് തിരിച്ചടി

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ഉടന്‍ ചോദ്യംചെയ്യേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാതെ ഡിവിഷന്‍ ബെഞ്ച്.  ഇഡിയുടെ അപ്പീല്‍ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാനായി മാറ്റി. ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു ഇഡി തോമസ് ഐസക്കിന് നോട്ടിസ് അയച്ചത്.ഇഡിയുടെ അപ്പീല്‍ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാനായി മാറ്റി.

തിരഞ്ഞെടുപ്പിന് പത്തുദിവസമല്ലേ ഉള്ളൂ, ഇത്ര തിരക്കെന്തിനെന്ന് ഇഡിയോട് കോടതി ചോദിച്ചു. ശ്വാസം വിടാനുള്ള സമയം പോലും നല്‍കാതെ തുടര്‍ച്ചയായി സമന്‍സുകളെന്ന് തോമസ് ഐസക്.