കുതിച്ചുയർന്ന് കുത്തരിവില; താളം തെറ്റി അടുക്കള ബജറ്റ്

അടുക്കള ബജറ്റിൻ്റെ താളം തെറ്റിച്ച് കുത്തരിവില കുതിച്ചുയരുന്നു.  രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് പത്ത് രൂപ വരെയാണ് വില ഉയർന്നത്. കനത്ത മഴയെ തുടർന്ന് കർണാടകയിലെ കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് കാരണം.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുടുംബങ്ങളാണു കുത്തരിയുടെ ഇഷ്ടക്കാർ. രണ്ടാഴ്ച മുൻപ് പരമാവധി 34 രുപയായിരുന്നു കുത്തരിയുടെ വില. ഇന്നലെ വില 44. പച്ചക്കറികൊപ്പം  അരിവിലയും ഉയർന്നത് അടുക്കളയിൽ ഉയർത്തുന്ന ആശങ്ക ചെറുതല്ല. രണ്ടാഴ്‌ച  മുൻപ് മൊത്തവില കിലോയ്ക്ക് 25 മുതൽ34 രൂപയായിരുന്നു. ഇപ്പോൾ വില 30 നും 40നും ഇടയിൽ. കുത്തരിയുടെ പ്രധാന ഉറവിടമായ കർണാടകയിൽ ഉത്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

നാല് വർഷത്തിനിടെ ആദ്യമായിട്ടാണു കുത്തരിക്ക് ഇത്രയധികം വില ഉയരുന്നത്. കുത്തരി നിർബന്ധമുള്ള പലരും  വെള്ളരിയിലേക്ക് ചുവടുമാറി.  

സോട്ട്മറ്റു ജില്ലകളിൽ ജയ, സുരേഖ, പൊന്നി അരിയാണു കൂടുതലും ഉപയോഗിക്കുന്നത്. നെല്ല് ആവശ്യത്തിനു വിപണിയിലുള്ളതിനാൽ വെള്ളരി വില തത്കാലം ഉയരാനിടയില്ല.  2 ആഴ്ച മുൻപ് മൊത്തവില കിലോ: 25–34, ചില്ലറവില: 34–39. ഇപ്പോൾ മൊത്തവില കിലോ: 30–40, ചില്ലറവില: 34–44,  10 കിലോ പാക്കറ്റ്: 470 (പഴയ വില 350 )