മൂന്നു പതിറ്റാണ്ട് നിറഞ്ഞ് നിന്ന ഗാനരചയിതാവ്; വിട

വാക്കുകളുടെ വിസ്മയലോകം സൃഷ്ടിച്ച ഗാനരചയിതാവായിരുന്നു ബിച്ചുതിരുമല. ഏതുതരം സംഗീതത്തിനും അദ്ദേഹം വളരെ വേഗം വരികള്‍ ചമച്ചു. മൂന്നുപതിറ്റാണ്ടിലേറെ മലയാള ചലച്ചിത്രഗാനമേഖലയെ മുന്നില്‍ നയിച്ചു അദ്ദേഹം.

1981 ല്‍ ബിച്ചുവിന് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ഗാനങ്ങളാണിത്. സി.ജി ഭാസ്കരന്‍ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1942 ഫെബ്രവരി 13 ന് ജനിച്ച ശിവശങ്കരന്‍ നായരുടെ ചെല്ലപ്പേരായിരുന്നു ബിച്ചു. അത് പിന്നീട് സഹൃദയരുടെ ഓമനപ്പേരായി.യൂണിവേഴ്സിറ്റി കോളജില്‍ ബിരുദപഠനത്തിന് ശേഷം സിനമാമോഹവുമായി മദ്രാസിലേക്ക് വണ്ടികയറി.1970 ല്‍ ശബരിമല ശ്രീധര്‍മ ശാസ്താ എന്ന ചിത്രത്തില്‍ എം. കൃഷ്ണന്‍നായരുടെ  സഹായിയായി. പിന്നീട് ഗാനരചനയിലേക്ക് തിരിഞ്ഞു. 1972 ല്‍ ഭജഗോവിന്ദം എന്ന ചിത്രത്തിലൂെടയാണ് തുടക്കം. ചിത്രം പുറത്തിറങ്ങിയല്ലെങ്കില്‍ ഇതിലെ ബ്രാഹ്മമുഹൂര്‍ത്തം എന്ന ഗാനം ഏറെ ശ്രദ്ധനേടി. നടന്‍ മധുനിര്‍മിച്ച അക്കല്‍ ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. പിന്നീട് മിക്ക സംവിധായകരുടെയും പ്രിയ ഗാനരചയിതാവായി അദ്ദേഹം

അവളുടെ രാവുകള്‍ ജനപ്രിയമാക്കിയതില്‍ ബിച്ചു എഴുതി എ.ടി. ഉമ്മര്‍ ഈണമിട്ട ഈ ഗാനത്തിനും ഒരുപങ്കുണ്ട്. ഫാസില്‍ ചിത്രങ്ങളിലെ ബിച്ചുവിന്റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.