വണ്ടി കട്ടപ്പുറത്ത്; നിരാഹാരമല്ലാതെ വഴിയില്ല: ബസ് ജീവനക്കാർ

സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസിനുള്ളില്‍ നിരാഹാരമിരുന്ന് ഉടമകളും ജീവനക്കാരും . വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായമാവശ്യപ്പെട്ടായിരുന്നു സമരം  

ഇത് അബ്ദുള്‍ ഹമീദ്. കുമ്പളങ്ങി–ഫോര്‍ട്ട്കൊച്ചി റൂട്ടിലോടുന്ന ബസിന്‍റെ ഉടമ. കോവിഡ് രണ്ടാം തരംഗം തുടങ്ങിയതു മുതല്‍ വണ്ടി കട്ടപ്പുറത്താണ്.. ഓടാത്തകാലത്തും നികുതിയടയ്ക്കണം. ഓടാതിരുന്നാല്‍ പെര്‍മിറ്റും നഷ്ടമാകും . കടുത്ത പ്രതിസന്ധിയിലായതോടെയാണ്  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ബസിനുള്ളില്‍ തന്നെ നിരാഹാരമിരുന്നത് 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക,ലോക്ഡൗണ്‍ കാരണം നിര്‍ത്തിയിട്ട ബസുകളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനായി ഓരോ ബസുകള്‍ക്കും മൂന്നുലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കുക, സ്വകാര്യ ബസുകള്‍ക്കും കെ.എസ്.ആര്‍.ടി.സിക്കും തുല്യ പരിഗണന ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ജീവനക്കാരുടെ നിരാഹാരസമരം. കൊച്ചിയില്‍ സമരം  മുന്‍മന്ത്രി ഡൊമിനിക് പ്രസന്‍റേഷന്‍ ഉദ്ഘാടനം ചെയ്തു