ജര്‍മനിക്ക് അപൂര്‍വസമ്മാനം; സംഗീത ആൽബമൊരുക്കി മലയാളി സഹോദരിമാർ

ലോകസംഗീത ദിനത്തില്‍ ജര്‍മനിക്ക് അപൂര്‍വസമ്മാനവുമായി  മലയാളി സഹോദരിമാര്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളായ ആന്യയും അരുണിമയും ചേര്‍ന്നാണ് ജര്‍മന്‍ഭാഷയില്‍ ആദ്യമായി സംഗീത ആല്‍ബം ഒരുക്കിയത്. തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രംഡറയക്ടര്‍  ഡോ. സയ്യദ്  ഇബ്രാഹിമിന്റേതാണ് രചന. സംഗീതം ഉച്ചസ്ഥായിയില്‍ , കേള്‍ക്കാവതല്ല അപരരുടെ വാക്കുകള്‍, മേശക്കുചുറ്റും ആള്‍ക്കൂട്ടമധ്യേ അവനിരുന്നു, ആ ആനുഗൃഹീത നിമിഷത്തിനായി ജര്‍മന്‍ ഗാനത്തിന്റെ ഏകദേശമലയാളം ഇങ്ങനെ. സ്നേഹത്തിനായി കാത്തിരിക്കുകയാണ് ഹൃദയങ്ങള്‍.

തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രംഡറയക്ടര്‍  ഡോ. സയ്യദ്  ഇബ്രാഹിമിന്റെ കവതിയാണ് ഇത്. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന ആന്യ മോഹന്‍ പിയയാണ് ഇക്കവിതയ്ക്ക് സംഗീതംപകര്‍ന്നത്ഇത് പാടിയതാകട്ടെ ആന്യയുടെ ചേച്ചി അരുണിമ മോഹന്‍. പിങ്കി പാന്തര്‍ എന്നറിയപ്പെടാനാണ് അരുണിമയ്ക്ക് ആഗ്രഹം. സ്വാതിതിരുനാള്‍ സംഗീത കോളജില്‍ വീണയില്‍ ബിരുദാനന്തര ബിരുകോഴ്സിന് പഠിക്കുകയാണ് പിങ്കിഅമേരിക്കന്‍ കണ്ട്രിസിംഗര്‍ കെയ്സി മഗസ്ഗ്രേവ്സാണ് പിങ്കിയുടെ ആരാധനാപാത്രം. എന്നാല്‍ അല്‍ബേനിയന്‍ വംശജയും ഇംഗ്ലീഷ് ഗായികയുമായി ഡുവ ലിപയുടെ ശബ്ദവുമായണ് പിങ്കിക്ക് സാമ്യമെന്ന് പലരും പറയുന്നു.ലോകസംഗീതദിനത്തില്‍ ജര്‍മനിക്കായി  ഗൊയ്ഥേ സെന്‍ട്രം ഒരുക്കുന്ന സമ്മാനമാണിതെന്ന് ഒാണറി കോണ്‍സെല്‍ കൂടിയായ ഡോ. സയ്യദ്  ഇബ്രാഹിം. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ജര്‍മന്‍ ഭാഷയിലൊരുസംഗീത ആല്‍ബം.ബെര്‍ലിനില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍കൂടി ചേര്‍ത്താണ് ആല്‍ബം പൂര്‍ത്തിയാക്കിയത്