കുറ്റിപ്പുറത്ത് വീട്ടിനുള്ളില്‍ വയോധിക രക്തം വാർന്നു മരിച്ച നിലയിൽ

മലപ്പുറം കുറ്റിപ്പുറത്ത് വയോധികയെ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ ആണ് മരിച്ചത്. വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇന്ന് രാവിലെ  കാണാനില്ലാത്തതിനെ തുടർന്ന് അയൽക്കാർ  എത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വാതിലുകൾ തുറന്ന നിലയിലായിരുന്നു. പൊലീസ് പരിശോധന നടത്തുന്നു. വിഡിയോ റിപ്പോർട്ട് കാണാം.