കോവിഡ് വാര്‍ റൂം തുറന്ന് സര്‍ക്കാര്‍; ഓക്സിജൻ ലഭ്യത ഉറപ്പാക്കും

മഹാമാരിക്കെതിരെ യുദ്ധം ജയിക്കാന്‍ കോവിഡ് വാര്‍ റൂം തുറന്ന് സര്‍ക്കാര്‍. ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനും കോവിഡ് പോസിറ്റീവായവര്‍ക്ക് രോഗതീവ്രതയനുസരിച്ച് ചികില്‍സ നല്‍കുന്നതിനുമാണ് വാര്‍ റൂമുകള്‍ സജജമായിരിക്കുന്നത്. 

ഓക്സിജന്‍ വാര്‍ റൂം, പേഷ്യന്‍റ് ഫിഫ്റ്റിങ് റൂം, ഡേറ്റാ സെന്റര്‍ എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ നാല് മണിക്കൂറിലും ജില്ലയിലെ ആശുപത്രികളില്‍ നിന്ന് ഓക്സിജന്റെ അളവ് വാര്‍ റൂമിലെത്തും. എവിടെയെങ്കിലും തീരാന്‍ സാധ്യതയുണ്ടെങ്കില്‍ ഉടന്‍ വാറ്‍ റൂമില്‍ നിന്ന് ഓക്സിജന്‍ വിതരണക്കാരിലേക്ക് വിവരമെത്തും. പൊലീസിന്റെ സഹായത്തോടെ വിതരണക്കാര്‍ സമയം  വൈകാതെ ഓക്സിജന്‍ ആശുപത്രിയിലെത്തിക്കും. 

ഓരോ ദിവസവും പോസിറ്റീവാകുന്ന രോഗികളുടെ വിവരങ്ങള്‍ ലാബുകളില്‍ നിന്ന് ഡേറ്റാ സെന്ററിലേക്ക് എത്തും. ഇത് ക്രോഡീകരിച്ച് ഷിഫ്റ്റിങ് കണ്ട്രോള്‍ റൂമിലേക്ക് കൈമാറും.

വീടുകളിലോ എഫ്എല്‍ടിസികളിലോ ഉള്ള രോഗികളേയല്ല തീവ്രതകൂടി ആശുപത്രികളില്‍ ചികില്‍സ വേണ്ടവരെയാണ് ഷിഫ്റ്റിങ് കണ്ട്രോള്‍ റൂമില്‍ പരിഗണിക്കുക. ഐസിയു കിടക്ക വേണ്ടവരെ അതിന് സൗകര്യമുള്ള ആശുപത്രികളിലേക്കും ഓക്സിജന്‍ കിടക്ക ആവശ്യമുള്ളവരെ അതുള്ള ആശുപത്രികളിലേക്കും മാറ്റും. ഡോക്ടര്‍മാരും, എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികളും, ഡേറ്റാ എൻ‌ട്രിക്കാരുമടക്കം എണ്‍പതോളം പേരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ഈ യുദ്ധമുറിയില്‍ ജോലി ചെയ്യുന്നത്