എക്സിറ്റ് പോള്‍ കാലത്ത് ‘എക്സിറ്റ് കോവിഡ്’; ലക്ഷ്യം പങ്കുവച്ച് ഡോ.സരിൻ

എക്സിറ്റ് കോവിഡ് എന്ന തലക്കെട്ടില്‍ വി‍ഡിയോയുമായി ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന്‍. പ്രകടന പത്രികയിൽ യുഡിഎഫ് പങ്കുവയ്ക്കുന്ന ഐശ്വര്യ കേരളത്തിന്റെ തുടക്കം കൊറോണക്ക് മുകളിലുള്ള വിജയം കൊണ്ടാവണമെന്ന്  ഡോക്ടര്‍ കൂടിയായ സരിന്‍ പറയുന്നു. 'എക്സിറ്റ് കോവിഡ്' എന്ന സ്ട്രാറ്റജി ഉണ്ടാക്കി കൊറോണയെ പിടിച്ചു കെട്ടുക എന്നതായിരിക്കും പുതിയ സർക്കാറിന്റെ ലക്ഷ്യമെന്നാണ് അവകാശവാദം. 

നാളെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ആഹ്ലാദത്തിന് വകയുണ്ടെങ്കിലും കൊറോണയെന്ന മഹാമാരിയെ മറന്നു കൂടാ എന്ന് ഡോ. സരിൻ പറയുന്നു.  കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന് കൊറോണയെ പിടിച്ചുകെട്ടാം. ഐശ്വര്യകേരളത്തിന്റെ ആരംഭം ചരിത്രം രേഖപ്പെടുത്തുന്നത് കൊറോണക്ക് മുകളിലുള്ള വിജയം കൊണ്ടാവണം. അച്ചടക്കത്തോടെ, തിരഞ്ഞെടുപ്പ് ഫലത്തെ ഒരുമിച്ച് വരവേൽക്കാമെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ഡോ. സരിന്‍ പറയുന്നു. വിഡ‍ിയോ കാണാം.