‘കല്യാണത്തിന് ആരെയും വിളിക്കരുത്, സമ്മാനം തരാം’; പൊലിസിന്റെ അറ്റകൈ

ആളുകളെ കുറച്ച് കല്യാണചടങ്ങ് നടത്തിയാല്‍ വധൂവരന്‍മാര്‍ക്ക് സമ്മാനവുമായി കോഴിക്കോട് റൂറല്‍ പൊലീസ്. വൈക്കിലിശേരിയിലെ നവവധൂവരന്‍മാര്‍ക്കാണ് വടകര റൂറല്‍ എസ്പിയില്‍ നിന്നും ആദ്യ സമ്മാനം ലഭിച്ചത്. ഉത്തരവുകളുണ്ടായിട്ടും വിവാഹചടങ്ങുകളില്‍ ആളുകള്‍ കൂടുന്നു. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാന്‍ ഒടുവില്‍ പൊലീസ് തിരഞ്ഞെടുത്ത മാര്‍ഗം സമ്മാനം 

നല്‍കലാണ്. വിവാഹം പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നവരെ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കും.ഇങ്ങനെ ചടങ്ങ് നടത്തുന്ന വധൂവരന്‍മാര്‍ക്കാണ് സമ്മാനം. വൈക്കിലശേരിയില്‍ ലിന്റോ മഹേഷ് –കാവ്യ എന്നിവരുടെ വിവാഹത്തിന് വടകര റൂറല്‍ എസ് പി  നേരിട്ടെത്തി. ഇരുവര്‍ക്കും അനുമോദനപത്രവും നല്‍കി. കൂടുതല്‍ പേര്‍ മാതൃകാ ചടങ്ങുകള്‍ നടത്തുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.