കോഴിക്കോട് ജില്ലയിൽ കൂടുതൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിൽ കൂടുതൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി. കോഴിക്കോട് കോർപറേഷനിലെ 23 ഡിവിഷനുകൾ ഉൾപ്പെടെ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 72 വാർഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്. എല്ലാവിധ കൂടിച്ചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ കടകൾ വൈകുന്നേരം ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. വാർഡുകൾക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര ബാരിക്കേഡുകൾ വച്ച് നിയന്ത്രിക്കും.