'ടോം ജോസ് കമ്പനി അധികൃതരെ കണ്ടു'; വീണ്ടും ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി വിവാദത്തില്‍ നിന്ന് തലയൂരാന്‍ അമേരിക്കന്‍ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ച് സര്‍ക്കാര്‍. ചേര്‍ത്തല പള്ളിപ്പുറത്ത് അനുവദിച്ച ഭൂമി നല്‍കില്ലെന്ന് ഇന്ന് വ്യവസായവകുപ്പ് അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം വിട്ടില്ല, ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് മുഖ്യമന്ത്രിയുടെ നിര്‍ദേപ്രകാരം അമേരിക്കയില്‍ വച്ച് കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

അമേരിക്കന്‍ കമ്പനി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായും കെ.എസ്.െഎ.ഡി.സിയും ഒപ്പിട്ട ധാരണപത്രങ്ങള്‍ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എന്നിട്ടും സ്ഥലം അനുവദിച്ചത് എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം നല്‍കില്ലെന്ന് വ്യവസായവകുപ്പ് വ്യക്തമാക്കിയത്. വിവാദത്തില്‍ ഇന്നും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റ ആക്രമണം 

രാഹുല്‍ ഗാന്ധിയെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് മോദിക്കുമുന്നില്‍ നല്ലപിള്ള ചമയാനാണ്. സ്വര്‍ണക്കടത്ത് കേസ് കേന്ദ്രം അട്ടിമറിച്ചതിനുള്ള പ്രത്യുപകാരമാണിതെന്നും  ചെന്നിത്തല ആരോപിച്ചു. രാഹുലിനെ വിമര്‍ശിക്കാന്‍ പിണറായിക്ക് അര്‍ഹതയില്ലെന്നായിരുന്നു കെ. സുരേന്ദ്രന്റേയും പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ നിലനില്‍പ് കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ്