ആറന്മുളയിൽ മോഹൻരാജും കോന്നിയിൽ റോബിൻ പീറ്ററും വന്നേക്കും; മണ്ഡലം പിടിക്കാൻ യുഡിഎഫ്

ആറന്മുളയിൽ പി.മോഹൻരാജും കോന്നിയിൽ റോബിൻ പീറ്ററും യു.ഡി.എഫ് സ്ഥാനാർഥികൾ ആയേക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇവരോട് പ്രവർത്തനങ്ങൾ തുടങ്ങാൻ നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ഇരുമണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈവശമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണാ ജോർജിലൂടെയാണ് ഇടതുമുന്നണി ആറൻമുള പിടിച്ചത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ കെ.യു ജനീഷ് കുമാർ ജയിച്ചപ്പോൾ യു ഡി എഫിന് ജില്ലയിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. ഇരു മണ്ഡലങ്ങളിലും സ്ഥാനാർഥിയാകാനുള്ളവരുടെ തിരക്ക് 

യു.ഡി.എഫിലുണ്ടെങ്കിലും ആറന്മുളയിൽ പി.മോഹൻ രാജിനും, കോന്നിയിൽ റോബിൻ പീറ്ററിനും നറുക്കു വീഴാനാണ് സാധ്യത.  കോന്നിയും, ആറൻമുളയും യു.ഡി.എഫിന് നഷ്ടമാകാൻ കാരണം യു.ഡി.എഫിലുണ്ടായ വിഭാഗീയതയും, തമ്മിൽ തല്ലുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ 

സ്ഥാനാർഥിത്വത്തെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു. ജില്ലാ നേതൃത്വം പലതട്ടിലായതിനാലും, സ്ഥാനാർഥികളാകാനുള്ള വരുടെ തിരക്കുള്ളതിനാലും ഇനിയും അഭിപ്രായ ഭിന്നത ഇനിയും രൂക്ഷമാകാനാണ് സാധ്യത. ജില്ലാതലത്തിലെ പടലപിണക്കം തീർക്കണമെന്നും, അച്ചടക്കലംഘനം 

നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനും ഒരുങ്ങുകയാണ് പൊറുതിമുട്ടിയ പ്രദേശീക നേതൃത്വം. മുൻ നഗരസഭാ ചെയർമാനും, ഡി.സി.സി.പ്രസിഡൻ്റുമായ മോഹൻരാജിന് ആ നിലയിലുള്ള ബന്ധം ആറൻമുളയിൽ മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷ. 

കോന്നിയിൽ റോബിൻ പീറ്ററിൻ്റെ ജനകീയതയിലും യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആശ വയ്ക്കുന്നു.