നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം നേതാക്കൾ ജനങ്ങളിലേക്ക്; ഗൃഹസന്ദർശനത്തിന് തുടക്കം

ഗൃഹസന്ദര്‍ശനവുമായി സിപിഎം സംസ്ഥാന നേതാക്കള്‍ വീടുകളില്‍ എത്തിതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട്  വിശദീകരിക്കുന്ന  നേതാക്കള്‍ അവരുടെ  അഭിപ്രായം സ്വീകരിക്കുന്നുണ്ട് . അധികാരത്തിന് വേണ്ടി സമൂഹത്തെ മതാധിഷ്ഠിതം ആക്കാനുള്ള പ്രതിപക്ഷനീക്കത്തെ തുറന്നു കാട്ടുകയാണ് ഒരു ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന െസക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. 

സിപിഎം സംസ്്ഥാന സമിതി അംഗം ടി.എന്‍.സീമയാണ് സംസ്ഥാനത്ത് ആദ്യം ഗൃഹസന്ദര്‍ശനത്തിനിറങ്ങിയവരില്‍ ഒരാള്‍. തിരുവനന്തപുരം ശ്രീവരാഹത്ത്  പ്രഭാതത്തില്‍ ചായ നല്‍കിയാണ് വീടനകത്തേക്ക്  കുടുംബങ്ങള്‍  സ്വാഗതം ചെയ്തത്. .ജനങ്ങളേ നേരിട്ട് കാണുന്നതിന്റെ ലക്ഷ്യം അവരുടെ സാന്നിധ്യത്തില്‍ തന്നെ നേതാക്കള്‍  വിശദീകരിച്ചു.  

തദ്ദേശതിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ ജനങ്ങളിലേക്കിറങ്ങിയ നേതാക്കളോട് ജനങ്ങള്‍ പലസ്ഥലത്തും പരാതിക്കെട്ടഴിച്ചു. തൃശൂരില്‍ ഗൃഹസന്ദര്‍ശനത്തിനിറങ്ങിയ പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന്‍ സിപിഎം നേതാക്കള്‍ വീടുകളിലേക്ക് എത്തുന്നതിന്റെ രാഷ്്ട്രീയ ലക്ഷ്യം വിശദീകരിച്ചു.  ഈ മാസം 31 വരെ നടക്കുന്ന ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ ഇടതുമുന്നണി സംസ്ഥാന ജാഥയിലെക്ക് നീങ്ങുകയാണ്.