ഒരു മീനിന് 4000 രൂപ, 13.5 കിലോ തൂക്കം; കടലുണ്ടിപ്പുഴയിൽനിന്ന് വല വീശി പിടിച്ച് അബ്ദുൽ സലാം

ഭീമൻ കടുകപ്പാര ഇരുമ്പോത്തിങ്ങൽ കടവിനടുത്ത് കടലുണ്ടിപ്പുഴയിൽനിന്ന് വല വീശി പിടിച്ച് മത്സ്യത്തൊഴിലാളി മഞ്ഞറോടൻ‌ അബ്ദുൽ സലാം. 13.5 കിലോ തൂക്കമുണ്ട്. വിറ്റത് 4000 രൂപയ്ക്ക്. ആഴക്കടൽ‌ മത്സ്യമാണ് കടുകപ്പാര. ഇത്ര വലിയ കടുക്കപ്പാര പുഴയിൽനിന്ന് സാധാരണ ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ വർഷം സലാം 16.5 കിലോ തൂക്കമുള്ള നരിമീൻ വലവീശി പിടിച്ചിരുന്നു.