മരട് ഫ്ലാറ്റ് പൊളിക്കൽ ഒരു വർഷത്തിലേക്ക്; പൊട്ടിച്ചത് 3 കോടി 59 ലക്ഷം

മരടിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയിട്ട് വര്‍ഷം ഒന്ന് തികയാന്‍ ഇനി രണ്ട് ദിവസം. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി ആകെ ചെലവായത് മൂന്ന് കോടി അന്‍പത്തി ഒന്‍പത് ലക്ഷം രൂപയെന്ന് വിവരാവകാശരേഖ.  സ്ഫോടനത്തിന് മാത്രം രണ്ടരക്കോടിയിലേറെ രൂപ ചെലവായി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനി നഗരസഭയിലേക്ക്  അടച്ച 35 ലക്ഷം രൂപയാണ് ആകെ വരുമാനം

മരട് നഗരസഭയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്ന കണക്കുകള്‍ ഇങ്ങനെ ആറ് മാസത്തിലേറെ നീണ്ടുനിന്ന് മരട് ദൗത്യത്തിന് ആക ചെലവായത് 3 കോടി 59 ലക്ഷം രൂപ (3,59,93,529 രൂപ) നാല് ഫ്ലാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാന്‍ ചെലവായത് രണ്ട് കോടി 63 ലക്ഷം രൂപ (2,63,08,345രൂപ). ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകള്‍ പൊളിച്ച എഡിഫൈസ് എന്‍ജിനിയങിന് നല്‍കിയത് 1 കോടി 94 ലക്ഷം രൂപ (1,94,15345 രൂപ),  ആല്‍ഫാ സെരീന്‍ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സിന്   68 ലക്ഷം രൂപ (68,93000 രൂപ ) നല്‍കി

ഇന്‍ഷൂറന്‍സ് തുകയായി 67 ലക്ഷത്തി 83 ആയിരം രൂപയും (67,83,000) ഐ.ഐ.ടി മദ്രാസിന്റെ കണ്‍സല്‍ട്ടേഷനും സര്‍വേ ചാര്‍ജിനുമായി 16 ലക്ഷത്തി 52 ആയിരം രൂപയും (16,52,000 രൂപ), ചെലവഴിച്ചു. പരസ്യം, ടെന്‍ഡര്‍ നടപടികള്‍ക്കായി അഞ്ച് ലക്ഷത്തിലേറെ രൂപയും (5,03,929 രൂപ) യും, ഫോട്ടോ ഗ്രാഫി വീഡിയോ ഗ്രാഫി, ഡോക്യുമെന്റേഷന്‍ എന്നിവയ്ക്ക്  നാല് ലക്ഷത്തിലേറെ രൂപയും ഉപയോഗിച്ചു. (4,04,500)  പൊളിക്കല്‍ വിദഗ്ധനായ എസ്.ബി.സര്‍വാത്തയുടെ സേവനങ്ങള്‍ക്കായി  86,583 രൂപയാണ് ചെലവഴിച്ചത് യോഗങ്ങള്‍ക്കും ലഘുഭക്ഷണങ്ങള്‍ക്കുമായി 61,614 രൂപയായി

ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസത്തിന് ചെലവഴിച്ച തുക കൂടാതെയാണിത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത പ്രോംപ്റ്റ് എന്റര്‍പ്രൈസസ്  നഗരസഭയിലേക്ക്  അടച്ച 35,13,000 രൂപയാണ് ആകെ വരുമാനം,