ശബരി റെയിൽപാത: 111 കി.മീ, 2815 കോടി ചെലവ്; പകുതി സംസ്ഥാനം വഹിക്കും

ശബരി റയില്‍പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2815 കോടിയാണ്  നൂറ്റി പതിനൊന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വാശ്രയ കോളജ് ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ക്രമീകരിക്കുന്നതിനുള്ള ബില്ലിന്‍റെ കരടിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുവാദം നല്‍കി. 

1997 ല്‍ പ്രഖ്യാപിച്ച അങ്കമാലി, ശബരി റയില്‍പാതയുടെ ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.   2815 രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.  കിഫ്ബി വഴിയാവും പണം കണ്ടെത്തുക. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ കേന്ദ്രം ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. പാതയുടെ നടത്തിപ്പും പരിപാലനവും റയില്‍വെയുടെ ചുമതലയായവും. സ്്റ്റേഷനുകള്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കണം. ചെലവുകഴിഞ്ഞുള്ള വരുമാനത്തിന്‍റെ പകുതി സംസ്ഥാനവുമായി പങ്കുവെക്കണമെന്നും മന്ത്രിസഭായോഗം ആവശ്യപ്പെട്ടു.

ശബരിപാത കൊല്ലത്തെ പുനലൂര്‍വരെ ദീര്‍ഘിപ്പിക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ബില്ലന്‍റെ കരടും മന്ത്രിസഭ അംഗീകരിച്ചു. തൊഴില്‍ദിനങ്ങള്‍, ജോലിസമയം എന്നിവ സര്‍ക്കാര്‍ കോളജുകള്‍ക്ക് തുല്യമായിരിക്കും. പ്രോവിഡന്‍റ് ഫണ്ട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കണം. സര്‍വകലാശാലകള്‍ക്ക് സ്വാശ്രയ കോളജുകള്‍ക്കുമേല്‍ നിയന്ത്രണമുണ്ടാകും. കേന്ദ്രഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തുന്ന ഡോ.വി.പി.ജോയിയെ അഡിഷണല്‍ചീഫ് സെക്രട്ടറി റാങ്കില്‍ Officer on Special  duty ആയി നിയമിക്കും.