മെഡി. കോളജിൽ പ്രേതശല്യം, ഉറങ്ങാനാകുന്നില്ല; പരാതിപ്പെട്ട ജീവനക്കാരന് സസ്പെൻഷൻ

Representative image

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ പ്രേതശല്യമുണ്ടെന്നു പരാതി നൽകിയ ജീവനക്കാരനു സസ്പെൻഷൻ. അർധരാത്രിയായാൽ പ്രേതശല്യമുണ്ടെന്നും ഉറങ്ങാൻ കഴിയാറില്ലെന്നുമാണ് ജീവനക്കാരൻ മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റർക്കു പരാതി നൽകിയത്. എന്നാൽ പരാതി നൽകാനെത്തിയ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതിനാൽ സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.