ബുറെവി തീരംതൊടുംമുന്നേ കരയ്ക്കെത്തി മല്‍സ്യത്തൊഴിലാളികള്‍; ജാഗ്രത

ബുറെവി ചുഴലിക്കാറ്റ് തീരതൊടുംമുമ്പുതന്നെ പതിനായിരത്തിലേറെ മല്‍സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തി. ബോട്ടുകളും വള്ളങ്ങളും സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. ഇനിയൊരുറിയിപ്പുണ്ടാകുന്നതുവരെ കടലില്‍പോകരുതെന്നാണ് നിര്‍ദ്ദേശം.

തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍വരെ കരയിലും കടലിലും മുന്നറിയിപ്പ് നല്‍കിതോടെ മല്‍സ്യത്തൊഴിലാളികള്‍ കരപറ്റി. ജില്ലയുടെ തെക്കന്‍തീരങ്ങളില്‍ ബുറെവി ബാധിക്കുമെന്നാണ് പ്രവചനം. ഇതോട പൊഴിയൂര്‍, പൂവാര്‍, വിഴിഞ്ഞം, വലിതുറ , പെരുമാതുറ, അഞ്ചുതെങ്ങ് തീരങ്ങള്‍ കേന്ദ്രീകരിച്ച് മല്‍സ്യബന്ധനത്തിന് പോകുന്ന പതിനായിരത്തിലേറെ തൊഴിലാളികകള്‍ മടങ്ങി. വള്ളങ്ങളുടെയും വലയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികളില്‍ അവര്‍ വ്യാപൃതരായി

സ്വന്തം സുരക്ഷയ്ക്കൊപ്പം സുഹൃത്തുകളുടെ സുരക്ഷയും ഇവര്‍ ഉറപ്പാക്കുന്നു. കട്ടമരത്തിലും ചെറുവള്ളങ്ങളിലും ചിലര്‍ മീന്‍പിടിക്കാന്‍ പോകുന്നുണ്ട്. എന്നാല്‍ വിളിപ്പാടകലെ മാത്രം.  കന്യാകുമാരി തീരത്തും തീവ്രജാഗത പാലിക്കുകയാണ്. എഴുപത്തിയഞ്ച്താല്‍ക്കാലിക ക്യാംപുകള്‍ സജ്ജമാക്കി. കൊല്ലങ്കോട്, കുളച്ചല്‍ തീരങ്ങളിലും ഇതേകാഴ്ച തന്നെ