ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രത്യേക കോടതി വേണം; പ്രതിഷേധ മാർച്ച്

ഫാഷന്‍ ഗോള്‍ഡ് കേസിന്റെ വിചാരണയ്ക്കായി കാസര്‍കോട് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് നിക്ഷേപകരുടെ കൂട്ടായ്മ.  ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ കാസർകോട് എസ്.പി. ഓഫിസിലേക്ക് മാർച്ച്‌ നടത്തി 

കമറുദീൻ അറസ്റ്റിലായ നവംബർ ഏഴുമുതൽ പൂക്കോയ തങ്ങൾ ഒളിവിലാണ്. എം.എൽ.എ. അറസ്റ്റിലായി മൂന്നാഴ്ച പിന്നിടുമ്പോഴും പൂക്കോയ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നിക്ഷേപകർ മാർച്ച്‌ സംഘടിപ്പിച്ചത്. രാഷ്ട്രീയ-സമുദായ സ്വാധീനം ഉപയോഗിച്ചു കോടികൾ തട്ടിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യം. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും ജ്വല്ലറിയുടെ എല്ലാ ഡയറക്ടര്‍മാരുടെയും സമ്പാദ്യങ്ങള്‍ കണ്ടുകെട്ടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

കേസില്‍ അറസ്റ്റിലായ എം.സി.കമറുദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി എം.എല്‍.എയുടെ മൊഴിയെടുത്തിരുന്നു.