അതിഥിയായി വീട്ടുമുറ്റത്തെത്തിയ നാഗശലഭം നാട്ടുകാര്‍ക്ക് അത്ഭുതക്കാഴ്ചയായി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി പ്രബീഷ് നായരുടെ വീട്ടുമുറ്റത്താണ് നാഗശലഭം വിരുന്നെത്തിയത്.
വിലയൊരു ചിത്രശലഭം. സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക് നോക്കിയാല്‍ പാമ്പിന്റെ രൂപം കാണാം.ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. നിശാശലഭമായതിനാല്‍ രാത്രിയിലാണ് സഞ്ചാരം. പകല്‍സമയത്ത് വീട്ടുപരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക.
കാണാനൊക്കെ സൗന്ദര്യമുണ്ടെങ്കിലും ഇവയുടെ ആയുസ് രാണ്ടാഴ്ചമാത്രമാണ്. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പാറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.