ഇരത്തേടി പറന്നെത്തി, വലയിലായി കൃഷ്ണപരുന്ത്; പിന്നെ നടന്നത്...!

നല്ല വിശപ്പായിരുന്നു.  ഇരതേടി പറന്നു പറന്ന് ഒടുവിൽ വലയിലായി.  പറഞ്ഞുവരുന്നത് പൊക്കളിപ്പാടത്തെ വലയിൽ കുടുങ്ങിയ ചക്കിപ്പരുന്തിന്റെ കഷ്ടപ്പാടിനെ കുറിച്ചാണ്.  എന്നാൽ  തത്തിപ്പള്ളിക്കാരുടെ നല്ല മനസ് കാരണം ചക്കി പരുന്തിന്  അധികനേരം കഷ്ടപ്പെടേണ്ടി വന്നില്ല.  ആ കാഴ്ചയിലേക്ക് . 

പൊക്കളിപ്പാടത്തെ ചെറു മീനുകളെയും, ഞണ്ടുകളെയുമെല്ലാം തേടി പറന്നതായിരുന്നു പരുന്ത്. പക്ഷെ വിശാലമായ പാടത്ത് വലവിരിച്ചത് മാത്രം കണ്ടില്ല.. അങ്ങനെ മുട്ടൻ പണി കിട്ടി.

പേടിയാണോ ശഉര്യമാണോ.. മുഖം കണ്ടാൽ അങ്ങനെയൊക്കെ തോന്നും. മൂർച്ചയേറിയ കാൽ നഖങ്ങൾക്ക് മനുഷ്യനുണ്ടാക്കിയ വലക്കണ്ണികൾ മുറിക്കാൻ സാധിച്ചിട്ടില്ല.  ജീവിതം ഇവിടെ തീർന്നു എന്ന ചിന്തയിലിരിക്കുമ്പോഴാണ്  പൊക്കളി വിളവെടുപ്പിനായി പഞ്ചായത്ത്‌ മെമ്പറുടെ കൂടെ ഗ്രാമവാസികൾ എത്തിയത്.  കൂടെ ഉണ്ടായിരുന്ന ബാങ്ക് പ്രസിഡന്റ്‌ അകലെ നിന്ന് തന്നെ പറുന്തിനെ കണ്ടു.. 

. അങ്ങനെ നാട്ടുകാരുടെ നല്ല മനസ് ഉണർന്നു പ്രവർത്തിച്ചു തുടങ്ങി.പരുന്തിന്റെ കാലിൽ കുടുങ്ങിയ വലക്കണ്ണികൾ ഏറെ പണിപ്പെട്ടു അറുത്ത് മാറ്റി.  ഒടുവിൽ പരുന്തിനെ പറത്തിവിട്ടു.  പറന്നു ചെന്ന് അകലെയുള്ള തെങ്ങിൽ ഇരുന്ന പരുന്ത്  തിരിഞ്ഞു നോക്കി. " ചിലപ്പോൾ പറത്തിവിട്ടവർക്ക് നന്ദി ചൊല്ലിയതാവാം " പരുന്ത് പറന്നു പോയതിന് പിന്നാലെ ആഘോഷമായി പൊക്കളി വിളവെടുപ്പും തുടങ്ങി.