കോവിഡിൽ പതറി ബൊമ്മക്കൊലു വിൽപനയും; പൂജക്കാലത്തെ വഴിയോരക്കാഴ്ച

നവരാത്രിപൂജ തുടങ്ങിയതോടെ പലവര്‍ണരൂപങ്ങളിലെ ബൊമ്മകളാണ് കിഴക്കേക്കോട്ടയിലെ വഴിയോരക്കാഴ്ച. വീടുകളിലെ ബൊമ്മക്കൊലു ഒരുക്കത്തിനുള്ള ചെറുശില്‍പങ്ങള്‍ ഇവിടെ തയാറാണ്. കോവിഡ് ബൊമ്മക്കൊലു വില്‍പ്പനയെയും ബാധിച്ചു.

ദേവീ–ദേവ മൂര്‍ത്തികള്‍, ദശാവതാര ശില്‍പങ്ങള്‍ അങ്ങനെ പുരാണങ്ങളിലെ കഥയും കഥാപാത്രങ്ങളുമൊക്കെയാണ് ബൊമ്മക്കൊലു ഒരുക്കത്തില്‍ ഇടംനേടുക. അത്തരത്തിലുള്ള ബൊമ്മകളൊക്കെ അണിനിരന്നുകഴിഞ്ഞു.

ദേവീദേവന്മാര്‍ക്കൊപ്പം സ്വാമി വിവേകാന്ദന്‍, ശങ്കരാചാര്യര്‍, തിരുവള്ളുവര്‍ തുടങ്ങിയ മഹാപുരുഷന്മാരും ഇടംപിടിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉല്‍സവത്തോടനുബന്ധിച്ച് കോട്ടയ്ക്കകത്ത്  സ്ഥാപിക്കുന്ന പഞ്ചപാണ്ഡവക്കെട്ടും ഇത്തവണകാണാംകഴിഞ്ഞവര്‍ഷം നവരാത്രിക്കാലത്ത് രണ്ടുലക്ഷംരൂപയുടെ ബൊമ്മകള്‍ വരെ വിറ്റുപോയിരുന്നു. ഇക്കുറി വില്‍പന വളരെക്കുറവ്. കോവിഡ്–19 ഇവരുടെ ജീവിതത്തെയും ബാധിച്ചുവെന്ന് സാരം. കറുപ്പുടുത്ത് ഇരുമുട്ടിക്കെട്ടേന്തിയ അയ്യപ്പഭക്തനാണ് ഇത്തവണത്തെ ബൊമ്മകളിലെ വേറിട്ട കാഴ്ച