നെല്ലുകള്‍ക്ക് ഇലകരിച്ചിൽ രോഗം; ആശങ്കയിൽ കുട്ടനാടിലെ കർഷകർ

കുട്ടനാട്ടില്‍ നെല്ലുകള്‍ക്ക് ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. കൊയ്യാന്‍ പാകമായ പാടശേഖരങ്ങളിലാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക മില്ലുടമകള്‍ നല്‍കുമോയെന്ന കടുത്ത ആശങ്കയിലാണ് കര്‍ഷകര്‍

കഞ്ഞിപ്പാടം മേഖലയിലാണ് ഏക്കറുകണക്കിന് പാടശേഖരങ്ങള്‍ രോഗം വന്നിരിക്കുന്നത്. നെൽച്ചെടിയുടെ പച്ച നിറം നഷ്ടമായി നെല്ല് പതിരാകുന്ന രോഗമാണിത്. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം തടയാനായില്ലെങ്കില്‍ വിളവിനെ കാര്യമായി ബാധിക്കുമെന്ന പേടിയുണ്ട് കര്‍ഷകര്‍ക്ക്. വൈക്കോലുപോലും ഉപയോഗിക്കാന്‍ കഴിയില്ല

ഏക്കറിന് മുപ്പത്തി അയ്യായിരം രൂപാവരെ ചെലവിട്ടാണ് കൃഷിചെയ്തത്. മണിക്കൂറിന് 2,200 രൂപാ നിരക്കിൽ ഒരേക്കര്‍ നെല്ല് കൊയ്തെടുത്താലും സർക്കാർ നിശ്ചയിച്ച വില മില്ലുടമകള്‍ നല്‍കില്ലെന്നും ആശങ്കയുണ്ട് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ രോഗവ്യാപനം പഠിച്ചശേഷം കൃഷിവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും