കൂട്ടിയിട്ട് കത്തിക്കേണ്ട ഗതികേട്; ജീവിതം വഴിമുട്ടി ലോട്ടറി തൊഴിലാളികൾ

ലോട്ടറിയെ അവശ്യവസ്തുവായി പരിഗണിച്ച്  കണ്ടെയ്ന്മെന്റ് സോണുകളില്‍ വില്പന അനുവദിക്കണമെന്ന് തൊഴിലാളികള്‍.  പ്രാദേശിക മേഖലകള്‍ കണ്ടെയ്ന്മെന്‍റ് സോണുകളായി മാറുമ്പോള്‍ വാങ്ങിവെച്ച ടിക്കറ്റുകള്‍ വിറ്റ് തീര്‍ക്കാന്‍ സാധിയ്ക്കുന്നില്ലെന്നാണ് പരാതി. വില്‍ക്കാനാകാത്ത  ടിക്കറ്റുകള്‍ തിരികെ എടുക്കാത്തതിനാല്‍ കൂട്ടിയിട്ട് കത്തിക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍.