ഡിഎഫ്ഒയ്ക്കെതിരെ യുഡിഎഫ്; സർവീസ് ചട്ടം ലംഘിച്ചെന്ന് ആരോപണം

കോഴിക്കോട് ഡി എഫ് ഒ സർവീസ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി യുഡിഎഫ്. സിപിഎം നേതാവിനെ വേദിയിലിരുത്തി പരിസ്ഥിലോല മേഖലയുടെ കരട് വിജ്ഞാപനത്തെക്കുറിച്ച് വിശദീകരണം നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് പരാതി. ഡി എഫ്ഓയെ തടഞ്ഞ ആറ് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

കർഷകസംഘം നേതാവിനെ ഒപ്പമിരുത്തിയാണ് DFO ഇന്നലെ കാര്യങ്ങൾ വിശദീകരിച്ചത്. സിപിഎം നേതാക്കൾക്ക് പുറമെ മാധ്യമ പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. കർഷക സമരം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിൽ  DF0യെ മറയാക്കിയെന്നാണ് യുഡിഎഫ് ആരോപണം. 

ഇന്നലെ DFOയെ കരിങ്കൊടി കാണിച്ച് തടഞ്ഞ ആറ് യുഡിഎഫ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാലിത് കള്ള കേസാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ജനരക്ഷാ സമിതിയുടെ കീഴിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പടെയെത്തിച്ച് സമരം ശക്തിപ്പെടുത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.