ഓണം ബംപർ; രണ്ടാം സമ്മാനം ഒരു കോടി രൂപ ആറു വീട്ടമ്മമാർക്ക്

തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ നേടിയത് ആറ് വീട്ടമ്മമാർ. കൊടകര ആനത്തടത്തെ കൂട്ടുകാരികളാണ് ഭാഗ്യവതിമാർ. അയൽവാസികളായ ഇവർ നൂറുരൂപ വീതം എടുത്ത് രണ്ട് ലോട്ടറി ടിക്കറ്റുകൾ വാങ്ങി. ഇതിൽ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം.

തൈവളപ്പിൽ ദുർഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരൻ ട്രീസ, കണ്ണേങ്കാട്ടുപറമ്പിൽ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കൽ രതി എന്നിവർ ചേർന്ന് ടിക്കറ്റ് വാങ്ങിയത് ഓമനയുടെ മകൻ ശ്രീജിത്തിൽ നിന്നാണ്.

രണ്ടാം സമ്മാനം ആറു പേർക്ക് ഒരു കോടി രൂപ വീതമാണ് സർക്കാർ നൽകുക. ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരൻ നേടിയിരുന്നു.