ജയിൽ ഭക്ഷണത്തിന് ആവശ്യക്കാരേറെ; വിതരണം കൂടുതൽ സ്ഥലങ്ങളിലേക്ക്

കോഴിക്കോട് ജില്ലാജയിലിന്റെ ഭക്ഷണവിതരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക്. രണ്ടിടങ്ങളിലാണ് പുതുതായി  വില്‍പ്പന ആരംഭിച്ചത്. വരുമാനം കൂട്ടാന്‍  കഴിയുമെന്ന പ്രതീക്ഷയിലാണ് ജയില്‍ വകുപ്പ്

ജയില്‍ ഭക്ഷണത്തിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയത്. കോഴിക്കോട് പുതിയറയില്‍ ആരംഭിച്ച  കേന്ദ്രത്തിന്റെ ഉദ്ഘാടനം പുതിയറ കൗണ്‍സിലര്‍ എം സലീന നിര്‍വഹിച്ചു. കോവിഡിനെ തുടര്‍ന്ന് ചപ്പാത്തി മാത്രമായിരുന്നു വില്‍പ്പന.ഇന്നുമുതല്‍  ബിരിയാണി വില്‍പ്പനയും പുനരാരംഭിച്ചു

ജയില്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷണ ശാല ഇനി കോഴിക്കോടു നഗരത്തിലുണ്ടാകും. ഈ ഭക്ഷണ ശാലയുടെ ഉദ്ഘാടനം എ.പ്രദീപ് കുമാര്‍ എം.എല്‍.എ  നിര്‍വഹിച്ചു. കോവിഡ് കാലത്ത് വരുമാനം നന്നേകുറവായിരുന്നു. ഒരു ലക്ഷം രൂപവരെ മാസവരുമാനമാണ് പുതിയ വില്‍പ്പന കേന്ദ്രങ്ങളിലൂടെ  പ്രതീക്ഷിക്കുന്നത്