ഉപതിരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങി ഇടത്-വലത് മുന്നണികൾ; ഒഴിവാക്കണമെന്ന് ബിജെപി

കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിന്റ അമ്പരപ്പിലാണ് മുന്നണികള്‍. തിരഞ്ഞെടുപ്പ് േനരിടാന്‍ ഒരുക്കമാണന്ന് ഇടതുവലതുമുന്നണികള്‍ പറയുമ്പോള്‍ ഒഴിവാക്കണമെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. തിരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ മനോരമ ന്യൂസിനോട് പറഞ്ഞു. 

സര്‍ക്കാരിന്റ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമുള്ളതിനാലും കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നായിരുന്നു പൊതുവിലയിരുത്തല്‍. എന്നാല്‍ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം രണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും വെട്ടിലായി. ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടപ്പുകള്‍ തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍  

എപ്പോള്‍ പ്രഖ്യാപിച്ചാലും ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും രണ്ടിടത്തും അനുകൂല്യസാഹചര്യമാണന്നും  യു.ഡി.എഫ്. രണ്ട് സിറ്റിങ് സീറ്റുകളും നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും  തിരഞ്ഞെടുപ്പിനെ  എതിര്‍ക്കുന്നില്ല. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലെതെന്നാണ് ബി.ജെ.പിയുടെ നിലപാട് തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഒരേ സമയം രണ്ട് തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് മുന്നണികള്‍. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും ചവറയില്‍ എന്‍.വിജയന്‍പിള്ളയും മരിച്ച ഒഴിവിലാണ് വീണ്ടും വോട്ടെടുപ്പ്.