മൂന്ന് മാസത്തോളമായി വേതനമില്ല; സ്കൂൾ പാചക തൊഴിലാളികൾ പ്രതിസന്ധിയിൽ

മൂന്ന് മാസത്തോളമായി വേതനമില്ലാതെ സ്കൂൾ പാചക തൊഴിലാളികളും പ്രതിസന്ധിയിൽ. 2017മുതലുള്ള വേതന വർധന കുടിശ്ശികയും വിതരണം ചെയ്തിട്ടില്ല എന്ന പരാതിയുമുണ്ട്. 

സ്കൂൾ തുറക്കാത്തത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് പാചക തൊഴിലാളികൾ. വയനാട്ടിൽ മാത്രം അറുന്നൂറോളം  പേരുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും മറ്റു വരുമാനങ്ങളില്ല. ജീവിത ചെലവിനായി ബുദ്ധിമുട്ടുകയാണ്.  സ്കൂളുകൾ തുറക്കുന്നത് വരെ സാമ്പത്തിക സഹായം നൽകണമെന്നാണ് ആവശ്യം. 

2017മുതലുള്ള വേതന വർധനയുടെ  കുടിശികയും വിതരണം ചെയ്തിട്ടില്ല. സമരം നടത്താനാണ് തീരുമാനം. തിരുവോണനാളിൽ വീടുകളിൽ ഉപവാസമിരിക്കും.