ട്രോളിംഗ് നിരോധനം അവസാനിച്ചു; ഇനി നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം

ട്രോളിംഗ് നിരോധനത്തിന് ശേഷം സംസ്ഥാനത്തെ മത്സ്യബന്ധനം പുനരാരംഭിക്കുന്നത് കർശന നിയന്ത്രണത്തോടെ .സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന യാനങ്ങളും  24 മണിക്കൂറിനകം മീൻപിടിച്ചുകൊണ്ട് പുറപ്പെടുന്ന സ്ഥലത്ത്  തിരിച്ചെത്തണം. വെള്ളിയാഴ്ച മുതലാണ് മൽസ്യബന്ധം പുനരാരംഭിക്കുന്നത് 

ഗോവ വ്യാപനത്തിൻെ  തോത് സംസ്ഥാനത്തെ കുറയാത്ത  സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ കർശന നിയന്ത്രണം തുടരാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വിശദമായ മാർഗരേഖ പുറത്തിറക്കി. സംസ്ഥാനത്തിനു പുറത്തുള്ള ബോട്ടുകൾക്ക് കേരളത്തിൽ  മീൻ പിടിക്കാൻ അനുവാദമുണ്ടായിരുന്നില്ല . 

രജിസ്ട്രേഷൻ നമ്പറുകൾ അടിസ്ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ്  മത്സ്യബന്ധനത്തിന് അനുമതി .  ശരീരോഷ്മാവ് പരിശോധിച്ചശേഷം മാത്രമേ ബോട്ടുകളിൽ തൊഴിലാളികൾക്ക് പ്രവേശനമുണ്ടാകൂ.  ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവുകയില്ല.  ഒരു സമയം മൂന്നു മുതൽ ഏഴു വരെ യാനങ്ങൾ  മാത്രമേ കരയ്ക്ക് അടിപ്പിക്കാൻ അനുവാദമൊള്ളൂ. കരയിലെത്തിക്കുന്ന മൽസ്യം ഹാർബർ മാനേജ്മെൻറ് സൊസൈറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് ആയിരിക്കും വിൽപ്പന നടത്തുക . ലേലത്തിനുള്ള വിലക്ക് തുടരും മത്സ്യഫെഡ് ആവും മത്സ്യമാർക്കറ്റിൽ എത്തിക്കുക  കടലിലാണെങ്കിലും മാസ്ക്ക‌് ഉൾപ്പടെ എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിക്കണമെന്നും ഫിഷറീസ് വകുപ്പ് ഉത്തരവിട്ടു