പോരാളികൾക്കായി ദൃശ്യവിരുന്ന്; ഹിറ്റായി ‘നിൻ പേര് കേരളം’

കോവിഡുമായുള്ള പോരാട്ടം മുന്നില്‍ നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും, കരുത്തും നല്‍കാന്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയൊരുക്കിയ ദൃശ്യവിരുന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നു. 'നിന്‍ പേര് കേരളം' എന്ന ദൃശ്യഗാനവിരുന്നിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച്ത് മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാരാണ്.

കേരളത്തിന്റെ പൈതൃക പെരുമയും മനം കവരും കാഴ്ചകളിലൂടെയാണ് നിന്‍ പേര് കേരളം ഒരു മികവാര്‍ന്ന ശ്രമം നടത്തുന്നത്. ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡെന്ന മഹാമാരിയോട് സന്ധിയില്ലാസമരം നടത്താന്‍ മുന്നില്‍ നിന്ന് പടനയിക്കുന്ന പോരാളികളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് 

ഈശ്രമം.ആരോഗ്യപ്രവര്‍ത്തകര്‍,നിയമപാലകര്‍,ശുചീകരണതൊഴിലാളികള്‍, അധ്യാപകര്‍ അങ്ങനെ നീണ്ട പട്ടികയുണ്ട്. ഇവരുടെ ഒരുമയാര്‍ന്ന പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ ഗാനസമര്‍പ്പണം.

3 ആയുര്‍വേദഡോക്ട‍ര്‍മാരാണ് ഈ ദൃശ്യസമര്‍പ്പണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ......കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന  ഈ കാലത്ത് മനസിനെ ധൈര്യപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ഡോ.ഗോപകുമാര്‍ പറഞ്ഞു.ഡോക്ടര്‍മാരുടെ ഈ സംരഭത്തിന് കലാ രംഗത്തുനിന്നുതന്നെ നല്ല പിന്‍തുണയാണ് കിട്ടിയത്. ജയരാജ് വാര്യര്‍,.........തുടങ്ങി നിരവധിപേര്‍ ആശംസകളുമായി ഒപ്പം നിന്നു. കേരളത്തനിമയും കേരളത്തിന്റെ ഒന്നായ മനസും എടുത്തുകാണിക്കുന്നുണ്ട് ഈ ദൃശ്യങ്ങളില്‍.