സമ്പർക്കത്തിലൂടെ രോഗികളാകുന്നവർ കൂടുന്നു; കേരളം അതീവ ജാഗ്രതയിൽ

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍  38 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 11 പേര്‍ വിദേശത്ത് നിന്നും 57പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് അഞ്ചും കാസര്‍കോട് നാലും എറണാകുളത്ത് മൂന്നും മലപ്പുറത്ത് രണ്ടും കൊല്ലത്തും ആലപ്പുഴയിലും ഓരോരുത്തര്‍ വീതവും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.