വന്യമൃഗശല്യം; വേണം ഇടപെടൽ; ഒലവക്കോട് പ്രതിഷേധം

കാട്ടാനയും കാട്ടുപന്നിയും കൃഷിയിടങ്ങളെ ഇല്ലാതാക്കുമ്പോള്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. പാലക്കാട്ട് വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുളള വനമേഖലയിലാണ് വന്യമൃഗശല്യം രൂക്ഷമാകുന്നത്. വനം ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസും കര്‍ഷക സംഘവും  ഡിഎഫ്ഒ ഒാഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. 

ഒലവക്കോട് ഡിഎഫ്ഒ ഒാഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്തുമായാണ് എത്തിയത്.കാട്ടാനശല്യമാണ് പ്രധാനം. മലമ്പുഴ, വാളയാര്‍, മുണ്ടൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശം ഉണ്ടാകുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കര്‍ഷകരെ രക്ഷിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

      പുതുശേരി, മലമ്പുഴ മേഖലയിലെ കര്‍ഷക സംഘം പ്രവര്‍ത്തകരും ഡിഎഫ്ഒ ഒാഫീസിലേക്ക് മാര്‍ച്ച് നടത്തി. കൃഷിയിടങ്ങള്‍ മാത്രമല്ല കാട്ടാനയുടെ ആക്രമണത്തില്‍ മനുഷ്യജീവനും നഷ്ടപ്പെടുന്നു. നഷ്ടപരിഹാരം യഥാസമയം ലഭിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. 

വനാതിര്‍ത്തിയോട് ചേര്‍ന്ന് റെയില്‍ഫെന്‍സിങ് സ്ഥാപിക്കണമെന്നാണ് കര്‍ഷകസംഘം ആവശ്യപ്പെടുന്നത്